സജ്ജയ് ദത്തിന്റെ റോളില്‍ രണ്‍ബീര്‍

സഞ്ജയ് ദത്തുമായുള്ള രൂപ സാദൃശ്യം രണ്‍ബീര്‍ കപൂറിന് സഹായമായിരിക്കുന്നു. സഞ്ജയ് ദത്ത് നായകനായ റോക്കി എന്ന ചിത്രം രാജ്കുമാര്‍ ഹിറാനി റീമേക്ക് ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലേക്ക് രണ്‍ബീര്‍ കപൂറിനെയാണ് പരിഗണിച്ചിരിക്കുന്നത്. റോക്കിയില്‍ അഭിനയിക്കുന്ന നാളുകളിലെ സഞ്ജയ് ദത്തിന്റെ രൂപവുമായി രണ്‍ബീര്‍ കപൂറിന് സാമ്യമുണ്ടെന്നു സംവിധായകന്‍ പറയുന്നു. മുഖ സൗന്ദര്യത്തിലും ഇരുവരും തമ്മില്‍ ഒരുമയുണ്ട്. 1981ലാണ് സുനില്‍ ദത്ത് സംവിധാനം ചെയ്ത റോക്കി പുറത്തിറങ്ങുന്നത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതെന്നും രാജ്കുമാര്‍ ഹിറാനി പറഞ്ഞു.

Top