ന്യൂഡല്‍ഹി: 58 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്ഥാന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. തൊഴിലാളികള്‍ സഞ്ചരിച്ച പത്ത് ബോട്ടുകളും പാകിസ്താന്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സമുദ്രാതിര്‍ത്തി ലംഘനം ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ നാവികസേന കസ്റ്റഡിയിലെടുത്തത്. കറാച്ചി പൊലീസിന് കൈമാറിയ ഇവര്‍ക്കെതിരെ ഫോറിന്‍ ആക്ട്, ഫിഷറീസ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.