കോഴിക്കോട്: ബാര്‍കോഴക്കേസില്‍ സര്‍ക്കാരും ബാറുടമകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ബാറുടമകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിരുന്നുവെന്നും പിണറായി വിജയനന്‍ ആരോപിച്ചു.
സംഭാവനയും കോഴയും രണ്ടാണ്. ഇതു രണ്ടും ഒന്നാണെന്നു വരുത്തി തീര്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കാനാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചിത്വകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണമെന്നും പിണറായി പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു കൂടി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്.