സര്‍ദാര്‍ പട്ടേലില്ലാത്ത മഹാത്മാ ഗാന്ധി അപൂര്‍ണന്‍: നരേന്ദ്രമോദി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലില്ലാതെ മഹാത്മാ ഗാന്ധി അപൂര്‍ണ്ണനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെ ട്ടു. പട്ടേല്‍ ജന്മദിനത്തില്‍ നടന്ന ദേശീയ ഏകതാ മാരത്തണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 31 ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം കൂടിയാണെന്നത് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചുവെന്ന കോണ്‍ഗ്രസ്സ് വിമര്‍ശനത്തെ മറികടക്കാന്‍ മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മോദി പ്രസംഗമാരംഭിച്ചത്.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസ് ആയി ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് മരത്തോണ്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചത്. ദില്ലിയില്‍ രാജ്പഥില്‍ നിന്നാരംഭിച്ച മാരത്തോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. മാരത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മോദി രാജ്യത്തെ ഏകീകരണം സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന് പറഞ്ഞു.സര്‍ദാര്‍ വല്ലഭായി പട്ടേലില്ലാതെ മഹാത്മാഗാന്ധി പോലും അപൂര്‍ണ്ണനാണെന്ന് മോദി പറഞ്ഞു.

Top