ബിസിനസ് ആവശ്യങ്ങള്‍ക്കായി സാംസംങ്ങ് അവതരിപ്പിക്കുന്നു ഗ്യാലക്‌സി ടാബ് ആക്റ്റീവ്

സാംസംങ്ങ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്ന ആദ്യത്തെ ടാബാണ് ഗ്യാലക്‌സി ടാബ് ആക്റ്റീവ്. കനം തീരെ കുറഞ്ഞ ഈ ടാബിന് 12 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. മെച്ചപ്പെട്ട സുരക്ഷാ കവചം ചെറിയ വീഴ്ചകളില്‍ പരിക്കേല്‍ക്കാതെ ടാബിനെ രക്ഷിക്കും.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ആണ് ഓപ്പറേറ്റിംഗ് സംവിധാനം. 1.2 ജിഗാ ഹെട്‌സിന് സപ്പോര്‍ട്ടായി 1.5 ജിബി റാം ആണുള്ളത്. 4,450 എം.എ.എച്ച് ബാറ്ററി പത്ത് മണിക്കൂര്‍ വരെ ബാക്കപ്പ് നല്‍കും. ബാറ്ററി റീപ്‌ളേസ് ചെയ്യാനാകും. പിന്നില്‍ 3.1 മെഗാ പിക്‌സല്‍ കാമറയും മുന്നില്‍ 1.2 മെഗാ പിക്‌സല്‍ കാമറയുമുണ്ട്. 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്.

Top