സാംസങ് മില്‍ക്ക് ആപ്പ്

യൂട്യൂബിന് വെല്ലുവിളി ഉയര്‍ത്തി സാംസംങ്. ഗാലക്‌സി ഫോണുകള്‍ക്ക് വേണ്ടി മാത്രം സാംസംങ്, മില്‍ക്ക് എന്ന പേരില്‍ പുതിയ വീഡിയോ ഷെയറിങ്, മ്യൂസിക് ഷെയറിംങ് സേവനം ആരംഭിച്ചു. ആപ്പിളിന്റെ ഐ ട്യൂണിന് സമാനമായ സേവനമാണ് മില്‍ക്കിലൂടെ സാംസങ് ഗ്യാലക്‌സി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

യൂട്യൂബിനെക്കാള്‍ എളുപ്പത്തില്‍ സാംസംങ് ഗ്യാലക്‌സി ഫോണുകളില്‍ നിന്ന് വീഡിയോ ഷെയറിംങ് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. മില്‍ക്ക് വീഡിയോ, മില്‍ക്ക് മ്യൂസിക് എന്നിങ്ങനെയാണ് സേവനങ്ങളുടെ പേരുകള്‍.

യൂട്യൂബിന് സമാനമായി പാട്ടുകളും വീഡിയോകളും സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാനും മില്‍ക്ക് ആപ്പിലൂടെ സാധിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് സാംസംഗ് പുതിയ ആപ്പായ മില്‍ക്ക് അവതരിപ്പിച്ചത്.

Top