ന്യൂഡല്‍ഹി: വിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിക്കെതിരായ പ്രധിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു. സഭാ ചെയര്മാന് ഹമീദ് അന്‍സാരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രതിപക്ഷം പ്രതിഷേധം ്വസാനിപ്പിച്ചത്. തുടര്‍ന്ന് എല്ലാ അംഗങ്ങളും മന്ത്രിമാരും കക്ഷി നേതാക്കളും പൊതുവേദികളില്‍ സഭ്യത പാലിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള പ്രമേയം ചെയര്മാന് സഭയില്‍ വച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്കിയ വിശദീകരണവും പരിഗണിക്കണമെന്നും ചെയര്മാന് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷം ഇത് അംഗീകരിച്ചതോടെ സഭയില്‍ നടപടിക്രമങ്ങള്‍ സാധാരണഗതിയിലായി.
നിരഞ്ജന് ജ്യോതിയുടെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു.