മുംബൈ: സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ബോംബെ ഹൈ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ടീസ്റ്റയോടും ഭര്‍ത്താവ് ജാവേദ് ആനന്ദിനോടും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2002 ഫെബ്രുവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമത്തിന് ഇരയായവരുടെ വീട് പുനര്‍നിര്‍മ്മിക്കാനെന്ന പേരില്‍ വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളില്‍ നിന്നും ഇവര്‍ ഒന്നരക്കോടി രൂപയോളം പിരിച്ചെടുത്തെന്നും എന്നാല്‍ അക്രമത്തിന് ഇരയായവര്‍ക്ക് ഒന്നും നല്കിയിട്ടില്ലെന്നതുമാണ് പരാതിക്കാര്‍ ആരോപിച്ചത്. സംഭവത്തില്‍ ടീസ്റ്റ സെതല്‍വാദ്, ഭര്‍ത്താവ് ജാവേദ് ആനന്ദ്, കലാപത്തില്‍ല്‍ കൊല്ലപ്പെട്ട എം.പി ഇഹ്സാന്‍ ജഫ്രിയുടെ മകന് തന്‍വീര്‍, ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, സൊസൈറ്റി ചെയര്മാന് സലിം ശാന്തി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.