കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഉച്ചകോടിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നാവാസ് ശരീഫ് ഇന്ത്യന്‍ നിര്‍മിത ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചു. അടുത്ത ആഴ്ച നടക്കുന്ന ഉച്ചകോടിക്ക് നവാസ് സ്വന്തം കാര്‍ തന്നെ ഉപയോഗിക്കുമെന്ന് അറിയിച്ചതായി നേപ്പാള്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഉച്ചകോടിക്ക് എത്തുന്ന രാഷ്ട്ര നേതാക്കള്‍ക്ക് ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ആണ് ഉപയോഗിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യാത്രക്ക് യു എസ് പ്രസിഡന്റ് സ്വന്തം കാറാണ് ഉപയോഗിക്കാറുള്ളതെന്നും ഇത് ഒരു വിഷയമല്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയെ നിസ്സാരപ്പെടുത്താനുള്ള നീക്കമായി കാണേണ്ടതില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലുണ്ടായ വെടിവെപ്പും പരസ്പര വാഗ്വദങ്ങള്‍ക്കും ശേഷം ഇരു രാജ്യവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടി അഫ്ഗാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദീപ്, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ 26, 27 തീയതികളില്‍ കാഠ്മണ്ഡുവില്‍ ഒത്തുചേരും.