ബെര്‍ലിന്‍: നോബല്‍ പുരസ്കാര ജേതാവായ ജര്‍മ്മന്‍ നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. ജര്‍മ്മന്‍ നഗരമായ ലുബെക്കിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, കവി, നാടകകൃത്ത് ശില്പി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഗുന്തര്‍ ഗ്രാസ്.
1999 ല്‍ ‘ദ ടിന് ഡ്രം എന്ന കൃതിക്ക് നൊബേല്‍ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഇദ്ദേഹം മൂന്നു തവണ ഇവിടെ വന്നിട്ടുണ്ട്. 1986 ല്‍ കൊല്‍ക്കത്തയില്‍ ഒരു വര്‍ഷം താമസിച്ചു. ഈ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി -‘ബി. ടെര്ബര്ട്ട് എന്ന നോവലും രചിച്ചിട്ടുണ്ട്.
മാജിക്കല്‍ റിയലിസത്തിന്റെ വക്താവായാണ് ഗുന്തര്‍ ഗ്രാസ് അറിയപ്പെടുന്നത്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികൂടിയായിരുന്നു അദേഹം.