തിരുവനന്തപുരം: സിഡ്‌കോയുടെ മണല്‍ വില്‍പ്പനയില്‍ അഞ്ചരക്കോടിയുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ സിഡ്‌കോ എംഡി സജി ബഷീര്‍ ഉള്‍പ്പെടെ ആറു പേരെ പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 5 കോടി 20 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പ്രാഥമീക വിലയിരുത്തല്‍.