സിപിഎം കേന്ദ്ര കമ്മിറ്റി നയസമീപന രേഖയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ക്ക് വിമര്‍ശനം

ഹൈദരാബാദ്: സിപിഎമ്മിന്റെ വരുംകാല രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കുന്ന സമീപന രേഖയില്‍ വിശദമായ ചര്‍ച്ചകള്‍. തിരുത്തലുകളോടെ കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയങ്ങള്‍ വിശകലനം ചെയ്യുന്നു. നയങ്ങള്‍ മാത്രമല്ല അതു നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചകളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നയങ്ങളുടെ ദൗര്‍ബല്യമോ യാഥാര്‍ഥ്യ ബോധമില്ലായ്മയോ അല്ല, അതു നടപ്പിലാക്കിയതില്‍ വരുത്തിയ വീഴ്ചകളും ദീര്‍ഘവീക്ഷണമില്ലായ്മയുമായിരുന്നു തിരിച്ചടികള്‍ക്കു കാരണമെന്നു ബംഗാളില്‍ നിന്നുള്ള അംഗങ്ങള്‍. ഇതു തിരുത്തണമെന്നും സുപ്രധാന നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിപാടികള്‍ ചെറിയ ചര്‍ച്ചകളിലൂടെയല്ല തീരുമാനിക്കേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു.
നയങ്ങളില്‍ അടിയന്തര തീരുമാനമെടുത്തു നടപ്പാക്കേണ്ട സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യം പ്രചരിപ്പിക്കപ്പെട്ടതല്ലാതെ യാഥാര്‍ഥ്യമല്ല. യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സൃഷ്ടിച്ചെടുത്ത പൊതുമിനിമം പരിപാടി തയാറാക്കിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളുമുണ്ടായി. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് ദേശീയ തലത്തില്‍ ചെറിയൊരു കാലത്തേക്ക് ചെറിയ മുന്‍തൂക്കം നല്‍കിയിരുന്നു. ചില നേതാക്കള്‍ക്കു പ്രാധാന്യവും പ്രാമുഖ്യവും ലഭിച്ചിരുന്നു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതുമിനിമം പരിപാടി ദോഷം ചെയ്തു. അതു രാഷ്ട്രീയ തിരിച്ചടിയായി

Top