തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ കൊടിയിറങ്ങും. സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നും സ്ഥാനമൊഴിയുന്ന പിണറായി വിജയന് പകരം പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്നു തിരഞ്ഞെടുക്കും. സംസ്ഥാന സമിതിയില്‍ കാര്യ മായ അഴിച്ചുപണിയുണ്ടാകും.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന വിഎസിന്റെ പ്രതികരണം കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് വിഎസ് അറിയിച്ചിട്ടുണ്ട്. അതില്‍ തീരുമാനം അറിയിച്ചേക്കാം. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും വിഎസ് പിന്‍വാങ്ങിയതായാണ് ഒടുവിലത്തെ വിവരം. തനിക്കെതിരെ പരാമര്‍ശമുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഭാഗം മരവിപ്പിച്ച സാഹചര്യ ത്തിലാണ് ഇങ്ങനെയൊരു സാധ്യത വന്നത്. സെക്രട്ടറി പദത്തിലേക്ക് പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ പേരാണ് പരിഗണിക്കുന്നത്. പുതിയ സംസ്ഥാന സമിതിയെയും ഇന്ന് തിരഞ്ഞെടുക്കും. വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തണമെന്നാണ് പിബി നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ പാര്‍ട്ടിക്കും വിഎസിനും ഇടയിലുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമോയെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.