സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും

പുതുച്ചേരി: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണു തീരുമാനം. രണ്ടാം തവണയാണ് സുധാകര്‍ റെഡ്ഡി സെക്രട്ടറിയാകുന്നത്.

ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ.ബി ബര്‍ദന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ തുടരും. ബിനോയ് വിശ്വം പുതുതായി കേന്ദ്ര നിര്‍വാഹക സമിതിയില്‍ അംഗമായി. സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് കെ.പ്രകാശ് ബാബു, സി.എന്‍.ജയദേവന്‍, ടി.വി. ബാലന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി.

Top