സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയായി പി.പി വാസുദേവന്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയായി പിപി വാസുദേവന്‍ വീണ്ടു തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് വാസുദേവന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റിയില്‍ നാല് പുതുമുഖങ്ങളാണ് ഇത്തവണ കമ്മിറ്റിയില്‍ ഇടംപിടിച്ചിരിക്കുന്നത്.

അബ്ദുള്ള നവാസ്, പി രാധാകൃഷ്ണന്‍, പി ഹംസകുട്ടി, കീഴ്‌ശ്ശേരി പ്രഭാകരന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. അതേസമയം, വിവി ഗോപിനാഥനേയും കെ രമണനേയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

Top