സിസ്റ്റര്‍ അമലാ വധം; സതീഷ് ബാബു കുറ്റം സമ്മതിച്ചതായി പോലീസ്

കോട്ടയം: പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ കൊന്നതു താനാണെന്ന് പ്രതി സതീഷ് ബാബു കുറ്റസമ്മതം നടത്തിയതായി പോലീസ്. വിശദമായി ചോദ്യം ചെയ്താലെ കൊലപാതക കാരണം വ്യക്തമാകുവെന്നും പോലീസ് അറിയിച്ചു.

പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഹരിദ്വാറിയില്‍ പിടിയിലായ സതീഷ് ബാബുവാണ് സിസ്റ്റര്‍ അമലയുടെ കൊലയാളിയെന്ന് പോലീസ് സ്ഥിതീകരിച്ചിരുന്നു.

ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിനു കീഴിലുള്ള അതിഥി മന്ദിരത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു സതീഷ് ബാബു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ അന്വേഷണ സംഘം നല്‍കിയ വിവരം അനുസരിച്ചു ഹരിദ്വാര്‍ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.

Top