ബാര്‍ സര്‍ക്കുലര്‍: സുധീരനെ അനുകൂലിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുധീരന്റെ അഭിപ്രായം കൂടി കേട്ടശേഷം കോടതി പരാമര്‍ശം നടത്തുന്നതായിരുന്നു ഉചിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി പരാമര്‍ശത്തിനെതിരെ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കരുതെന്ന കെപിസിസി സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി പരാമര്‍ശം അധികാര പരിധി വിട്ടുള്ളതായിപ്പോയെന്നും, കെപിസിസിയുടെ ഭാഗം കേള്‍ക്കാതെയുള്ള പരാമര്‍ശം നീതി നിഷേധമാണെന്നും കോടതിയുടെ പരാമര്‍ശം സാമാന്യ നീതിക്കു നിരക്കാത്തതും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

Top