സുധീരന്റെ പ്രസ്താവനക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരമില്ലെങ്കില്‍ ആരുമുണ്ടാകില്ലെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുധീരന്റെ പ്രസ്താവനക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും ആരുമായും ഏറ്റുമുട്ടലിന് പോകുന്ന വ്യക്തിയല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കരുണാകരന്റെ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചിച്ചിരുന്നു. എല്ലാം നമ്മുടെ കയ്യിലാണെന്ന് ധരിക്കരുതെന്നും അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാകില്ലെന്നുമായിരുന്നു സുധീരന്റെ പ്രസ്താവന.

Top