ന്യൂഡല്‍ഹി: സുനന്ദ കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഡല്‍ഹി പൊലീസ്. ഐ.പി.എല്‍ ഒത്തുകളിയടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കും. ശശി തരൂരിന്റെ കത്തിന് മറുപടി നല്‍കിയിട്ടില്ല. അന്വേഷണം സുതാര്യമായിരിക്കും. പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ വിദേശത്തേക്ക് അയച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
അതേസമയം, അന്വേഷണവുമായി ഇതുവരെ എത്രപേരെ ചോദ്യം ചെയ്‌തെന്ന കാര്യം വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.