ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ കൊലപാതകത്തില്‍ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ പേര് പുറത്ത് വരുമെന്ന് സുബ്രഹ്മണ്യം സ്വാമി. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ ഭയന്നാണ് സുനന്ദയെ വകവരുത്തിയത്. ഐപിഎല്‍ ഇടപാടുകളെ പറ്റിയാണ് സുനന്ദ വെളിപ്പെടുത്താനിരുന്നത്.സുനന്ദയ്ക്ക് ദുബൈയില്‍ വീടുണ്ടായിരുന്നതിനാല്‍ ഐപിഎല്‍ പണം അവരുടേതെന്ന് വരുത്തി തീര്‍ത്തു.
മരണത്തെപ്പറ്റി തരൂരിന് വൈകിട്ട് 4.30ന് അറിയാമായിരുന്നു എന്നതിന് തെളിവുകള്‍ തരൂരിന്റെ സെക്രട്ടറിയുടെ ഫോണ്‍ കോളില്‍ നിന്ന് വ്യക്തമാണ്. മരണത്തെ പറ്റി തരൂര്‍ ഉന്നത നേതൃത്വത്തെ അറിയിച്ചു. വ്യാജ പാസ്‌പോര്‍ട്ടില്‍ താമസിച്ചിരുന്ന നാലുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചു. രണ്ടുപേര്‍ ദുബൈയില്‍ നിന്നും രണ്ടുപേര്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ളവര്‍. തരൂരിന്റെ വീട്ടു ജോലിക്കാരന്‍ നാരായണനെ വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ലെന്നും സ്വാമി പറഞ്ഞു.