ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പുതിയ കണ്ടെത്തലുകളോടു പിന്നീട് പ്രതികരിക്കാമെന്നു ശശി തരൂര്‍ എം.പി. നിലവിലുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അഭിപ്രായം പറയുമെന്നു തരൂര്‍ വ്യക്തമാക്കി.
സുനന്ദ പുഷ്കറിന്റെ മരണം ഡല്‍ഹി പൊലീസ് വീണ്ടും അന്വേഷിക്കാനിരിക്കെയാണ്. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്ന പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്
ഡല്‍ഹി എയിംസില്നടത്തിയ ആന്തരികാവയവ പരിശോധനയിലാണ് സുന്ദയുടെ മരണം വിഷം ഉള്ളില്ചെന്നതുമൂലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്ഏതുതരത്തിലുള്ള വിഷമാണ് ഉള്ളില്‍ചെന്നതെന്ന് വ്യക്തമല്ല. എയിംസ് ആശുപത്രി അധികൃതര്‍ നേരത്തെ നല്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് കടകവിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. അമിത് ഉല്‍ക്കണ്ഠയ്ക്കുള്ള മരുന്നായ അല്‍പ്രാക്സ് അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്.
എന്നാല്‍ ന്തരികാവയവങ്ങളില് ല്പ്രാക്സിന്റെ സാന്നിധ്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍പറയുന്നത്. പരിശോധനകള്‍ക്ക് ആവശ്യമായ പലരേഖകളും തെളിവുകളും ഡല്‍ഹി പൊലീസ് കൈമാറിയില്ലെന്നും ഫോറന്‍സിക് റിപ്പോര്ട്ടില്ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് സുനന്ദ പുഷ്കറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.