സൂക്ഷിക്കുക ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ മാല്‍വേറുകള്‍ ആപ്പുകള്‍

ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ മാല്‍വേറുകള്‍ ആപ്പുകള്‍ കണ്ടെത്തി. ആന്റിവൈറസ് സോഫ്റ്റ് വേര്‍ കമ്പനി അവാസ്റ്റാണ് ഇവ കണ്ടെത്തിയത്. ഡുറാക് കാര്‍ഡ് ഗെയിം, ഐ.ക്യു. ടെസ്റ്റ്, റഷ്യന്‍ ഹിസ്റ്ററി എന്നീ ആപ്പുകളിലാണ് മാല്‍വേറുകള്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പുകളാണ് ഇവ.

മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ഫേക്ക് പേജുകളിലേക്ക് നയിക്കുകയും ചെയ്യും. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്‌ളേസ്റ്റോറില്‍നിന്ന് ഈ ആപ്പുകള്‍ പിന്‍വിച്ചു. ഇത്തരം കൂടുതല്‍ ആപ്പുകള്‍ ഉണ്ടാവാമെന്ന് അവാസ്റ്റ് മുന്നറിയിപ്പ് നല്‍കി.

Top