ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
ഓട്ടോയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചു. എന്നാല്‍ ഈ സമയങ്ങളിലൊന്നും പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ മറ്റാരെയെങ്കിലും അറിയിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
കേസിലെ പ്രധാന പ്രതിയായ ധർമരാജൻ ഉൾപ്പെടെ 27 പേരാണ് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികൾക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ മാര്‍ച്ചില്‍ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.