സെന്‍സെക്‌സ് 56 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയിന്റ് ഉയര്‍ന്ന് 33,850ലും നിഫ്റ്റി 16 പോയിന്റ് നേട്ടത്തില്‍ 10,459ലുമെത്തി.ബിഎസ്ഇയിലെ 1316 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 512 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top