സെന്‍സെക്‌സ് സൂചിക 49.89 പോയന്റ് നഷ്ടത്തില്‍ വ്യാപരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ തന്നെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 49.89 പോയന്റ് നഷ്ടത്തില്‍ 28111.83ലും നിഫ്റ്റി സൂചിക 12.15 പോയന്റ് നഷ്ടത്തില്‍ 8530.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്‌മോള്‍ ക്യാപ് സൂചികയും യഥാക്രമം 0.5, 0.7 ശതമാനം താഴ്ന്നു.

എച്ച്‌സിഎല്‍ ടെക്, ഇമാമി, ടോറന്റ് ഫാര്‍മ, ഐഡിയ, സീമെന്‍സ്, ടാറ്റ മോട്ടോഴ്‌സ്, കെയിന്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍ ഇന്ത്യ, എല്‍ആന്റ്ടി, കോള്‍ ഇന്ത്യ, എസ്ബിഐ തുടങ്ങിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top