സൊനാക്ഷി സെലക്റ്റീവാകുന്നു

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയതാരം തെന്നിന്ത്യന്‍ ദളപതി രജനീകാന്തിന്റെ നായികയായി തമിഴ്‌സിനിമാലോകത്തിലേക്കെത്തിയ ബോളിവുഡ് താരം സെലക്റ്റീവാകുന്നു. വെറും നാലു വര്‍ഷങ്ങള്‍.. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ കുറേയധികം ഹിറ്റ്ചിത്രങ്ങള്‍ സമ്മാനിച്ച ദബാങ് സുന്ദരി സൊനാക്ഷി സിന്‍ഹയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സെലക്റ്റീവാകുന്നത്.
കുറേയധികം കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ വിജയക്കൊടി പാറിച്ച സൊനാക്ഷിക്ക് അഭിനയ സാധ്യതകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ് പറയുന്നത്. ദബാങ്, റൗഡി റാത്തോര്‍, ആക്ഷന്‍ ജാക്‌സണ്‍, ലുട്ടേര.. ഇങ്ങനെ നീളുന്നു സൊനാക്ഷിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ നിര. ഇ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏറെ വിമര്‍ശക ശ്രദ്ധ നേടാനും സൊനാക്ഷിക്ക് സാധിച്ചിട്ടുണ്ട്.
ഐ ആം റെഡി ഫൊര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് ഫിലിംസ്… എന്നാണു സൊനാക്ഷി പറയുന്നത്. അഭിനയസാധ്യതകളുള്ള വേഷങ്ങള്‍ ചെയ്യാന്‍ സമയമായിരിക്കുന്നു. അടുത്ത വര്‍ഷമാദ്യം എ.ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമാണിത്. മികച്ച കഥയാണ് ഈ സിനിമയുടേതെന്നും സൊനാക്ഷി പറയുന്നു. കൊമേഴ്‌സ്യല്‍ സിനിമകളോടു വിരോധമൊന്നുമില്ല. ഇതുവരെ അഭിനയിച്ചതില്‍ ഭൂരിപക്ഷം സിനിമകളും അത്തരത്തിലുള്ളതായിരുന്നു. കൊമേഴ്‌സ്യല്‍ സിനിമകളുടെ പതിവ് കാഴ്ചക്കാരിയാണ് താനെന്നും സൊനാക്ഷി പറയുന്നു.

Top