ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയത് ഞെട്ടിച്ചെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. സോണിയയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് ഒരു അഭിമുഖത്തില്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി.
എന്തു കൊണ്ടാണ് അവര്‍ നടുത്തളത്തില്‍ ഇറങ്ങിയതെന്ന് അറിയില്ല. അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി സഭയില്‍ വരുന്നത് നല്ല രീതിയല്ല. ഇതു ശരിയാണോ തെറ്റാണോ എന്ന് തനിക്കറിയില്‌ളെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സഭാ നടപടികള്‍ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് എം.പിമാര്‍ സഭ്യമല്ലാത്ത ഭാഷയാണ് സഭയില്‍ ഉപയോഗിച്ചതെന്നും സ്പീക്കര്‍ ആരോപിച്ചു.
ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ കള്ളപ്പണത്തെ കുറിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ഈ അവസരത്തില്‍ കള്ളപ്പണവുമായി സോണിയയെ ബന്ധപ്പെടുത്തി ബി.ജെ.പി എം.പി മോശം പരാമര്‍ശം നടത്തി. ഇതിനെ തുടര്‍ന്നായിരുന്നു സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.