ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഗിരിരാജ് സിംഗ്. വെളുത്ത നിറമായതിനാലല്ലെ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയാക്കിയതെന്നും നൈജീരിയക്കാരിയായിരുന്നെങ്കില് സോണിയയെ അംഗീകരിക്കുമായിരുന്നോ എന്നുമായിരുന്നു ഗിരിരാജിന്റെ പരാമര്‍ശം.
ബിഹാറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിനിടെയായിരുന്നു ഗിരിരാജ്സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം വിവാദ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഗിരിരാജിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.