സോണിയുടെ പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് പൂര്‍വ്വസ്ഥിതി പ്രാപിച്ചില്ല

വാഷിംഗ്ടണ്‍: ക്രിസ്തുമസ് ദിനത്തില്‍ ഹാക്ക് ചെയ്യപ്പെട്ട സോണിയുടെ ഓണ്‍ലൈന്‍ വീഡിയോ ഗെയിം നെറ്റ് വര്‍ക്ക് ‘പ്ലേസ്‌റ്റേഷന്‍’ ഇതുവരെ പൂര്‍വസ്ഥിതിയിലായില്ല. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സോണിയും മൈക്രോസോഫ്റ്റും നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം സോണിയോടൊപ്പം ഹാക്ക് ചെയ്യപ്പെട്ട മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ലൈവ് ഗെയിം നെറ്റ് വര്‍ക്ക് പൂര്‍വ്വസ്ഥിതിയിലായി.
ലിസാര്‍ഡ് ഗ്രൂപ്പ് എന്ന ഹാക്കിംഗ് കൂട്ടായ്മയാണ് സൈബര്‍ ആക്രമണത്തിലൂടെ ഇരു കമ്പനികളുടേയും വീഡിയോ ഗെയിം നെറ്റ് വര്‍ക്ക് തകര്‍ത്തത്. സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല ഒരാഴ്ച മുന്‍പ് ഹാക്ക് ചെയ്ത് തകര്‍ത്തിരുന്നു.

Top