കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ മുമ്പാകെ ഹാജരാകാമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കമ്മീഷന് കത്തയച്ചു. അരുവിക്കര തെരഞ്ഞുപ്പിന് ശേഷമുള്ള തീയതി ഇതിനായി അനുവദിക്കണെമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കമ്മീഷനോട് തനിക്ക് അനാദരവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കമ്മീഷന് മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സുധീരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സോളാര്‍ കേസ് സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.
സുധീരന്റെ മറുപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ അമരത്തിരിക്കുന്നയാളും കേരള സമൂഹത്തില്‍ ഉന്നതസ്ഥാനവുമുള്ള സുധീരന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം.