നെയ് പൈ താ (മ്യാന്‍മാര്‍): സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അപൂര്‍വം ചില രാഷ്ട്രീയ നേതാക്കളില്‍ ഒന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫേസ്ബുക്കിലും ട്വിറ്ററിലും സജീവ സാന്നിധ്യമായ മോഡി ഇപ്പോള്‍ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രമിലും അക്കൗണ്ട് തുടങ്ങി. മ്യാന്‍മാറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രവും മോഡി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രമില്‍ അക്കൗണ്ട് തുടങ്ങിയ കാര്യം ട്വിറ്ററിലൂടെയാണ് മോഡി ലോകത്തെ അറിയിച്ചത്. ‘ഹലോ വേള്‍ഡ്! ഗ്രേറ്റ് ബീയിംഗ് ഓണ്‍ ഇന്‍സ്റ്റഗ്രാം. മൈ ഫസ്റ്റ് ഫോട്ടോ….ദിസ് വണ്‍ ഫ്രം ദ ആസിയാന്‍ സമ്മിറ്റ്’ ഇങ്ങനെയാണ് ഇന്‍സ്റ്റഗ്രാം തുടങ്ങിയ കാര്യം മോഡി ട്വിറ്ററിലൂടെ അറിയിച്ചത്.
ആസിയാന്‍ ഉച്ചകോടിയുടെ വേദിയായ മ്യാന്‍മാര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഫോട്ടോയാണ് മോഡി ആദ്യമായി പോസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 38,000 പേരാണ് മോഡിയെ ഫോളോ ചെയ്തിട്ടുള്ളത്. മോഡി പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പേരാണ് ഇതിനോടകം തന്നെ കമന്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും മോഡിക്ക് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫോളോ ചെയ്യുന്ന ലോക നേതാക്കളില്‍ മോഡി നാലാം സ്ഥാനത്താണുള്ളത്. തിരഞ്ഞെടുപ്പ് വേളകളിലും മോഡി സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചാരണം നടത്തിയിരുന്നു. മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ട്വിറ്ററും ഫേസ്ബുക്കും പോലെ തന്നെ ഇനി ഇന്‍സ്റ്റഗ്രമും ഉപയോഗിച്ചേക്കും.
2010ലാണ് ഇന്‍സ്റ്റഗ്രം ആരംഭിച്ചത്. ഇതിനോടകം തന്നെ 100 മില്യണ്‍ ജനങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.