സ്പാനിഷ് കപ്പ്: ബാഴ്‌സലോണ സെമിയില്‍

മാഡ്രിഡ്: സ്പാനിഷ് കപ്പ് മത്സരത്തില്‍ ബാഴ്‌സലോണ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയിലേക്ക് എത്തിയത്. ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ജയിച്ച ബാഴ്‌സ രണ്ടാംപാദത്തില്‍ 3-2ന് അത്‌ലറ്റികോയെ തോല്‍പ്പിച്ചു.

ആദ്യപാദത്തിലെ ഒരുഗോളിന്റെ ലീഡുമായി എത്തിയ ബാഴ്‌സയെ പ്രതിരോധത്തിലാക്കി കളിയുടെ തുടക്കത്തില്‍ തന്നെ ഫെര്‍നാന്‍ഡോ ടോറസ് അത്‌ലറ്റികോയ്ക്ക് സമനില സമ്മാനിച്ചു. ഒന്‍പതാം മിനിറ്റില്‍ നെയ്മര്‍ ബാഴ്‌സയുടെ ലീഡുയര്‍ത്തി.

മുപ്പതാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയിലൂടെ അത്‌ലറ്റികോ വീണ്ടും തുല്യത പാലിച്ചു. എന്നാല്‍, മുപ്പത്തെട്ടാം മിനിറ്റില്‍ മിറാന്‍ഡയുടെ സമ്മാനഗോളും, നാല്‍പ്പത്തൊന്നാം മിനിറ്റില്‍ നെയ്മറുടെ ഗോളും ചേര്‍ന്നതോടെ ബാഴ്‌സയ്ക്ക് 3-2ന്റെ ജയം.

Top