സ്പാനിഷ് കിങ്‌സ് കപ്പ്: റയല്‍ പുറത്ത്, ബാഴ്‌സ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് പുറത്തായി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനോട് സമനില വഴങ്ങിയാണ് റയല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്കു പോയത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവുമായി മൈതാനത്തെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും റയല്‍ മാഡ്രിഡിനെ രക്ഷിക്കാനായില്ല. ഫെര്‍ണാണ്ടോ ടോറസ് റയലിന് വേണ്ടി രണ്ട് ഗോള്‍ നേടി

എല്‍ച്ചെയെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി. ഏകപക്ഷീയമായിരുന്നു എല്‍ച്ചെക്കെതിരായ ബാഴ്‌സലോണയുടെ മത്സരം.
20ആം മിനിറ്റില്‍ മാത്യു, 40ആം മിനിറ്റില്‍ സെര്‍ജി റോബെര്‍ട്ടോ, മൂന്നുമിനിറ്റിന് ശേഷം പെട്രോ. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 9 ഗോളിന്റെ ജയവുമായാണ് ബാഴ്‌സലോണ കിങ്‌സ് കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്.

Top