തിരുവനന്തപുരം: വനിത എം.എല്‍.എമാര്‍ നല്‍കിയ പരാതി അടിയന്തിരമായി പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമപരമായി അന്നുതന്നെ പരാതി പൊലീസിന് കൈമാറേണ്ടിയിരുന്നു. ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാതികള്‍ അന്നു തന്നെ പൊലീസിന് കൈമാറണമെന്നതാണ് കോടതി നിര്‍ദേശമെന്നും വി.എസ് പറയുന്നു.
വനിതാ എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചെന്ന പരാതിയാണ് പോലീസിന് കൈമാറുവാന്‍ വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.