സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആദ്യപാദത്തില്‍ 4713.57 കോടി രൂപ ലാഭം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4713.57 കോടി രൂപ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 5.9 ശതമാനം ലാഭ വളര്‍ച്ചയുണ്ട്.

ആദ്യ പാദത്തില്‍ മൊത്തം വരുമാനം 62927.46 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 60620.93 കോടി രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷത്തെ അറ്റാദായം 4448.15 കോടിയായിരുന്നു.

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായിരുന്ന 4.9 ശതമാനത്തിന്റെ സ്ഥാനത്ത് ഇത്തവണ നിഷ്‌ക്രിയ ആസ്തി 4.29 ശതമാനം മാത്രമേയുള്ളൂ.

Top