സ്വകാര്യബസുകളുടെ സൂപ്പര്‍ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി:സ്വകാര്യബസുകളുടെ സൂപ്പര്‍ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പെര്‍മിറ്റുകള്‍ റദ്ദാക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യബസുകള്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് ഏറ്റെടുക്കാനാവുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു.

ദേശസാല്‍കൃത റൂട്ടുകളിലെ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളുടെ കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് തീരുമാനമെടുക്കാമെന്നും സാധാരണക്കാരുടെ സഞ്ചാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തീരുമാനം കെഎസ്ആര്‍ടിസിക്ക് സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. തീരുമാനം ഗതാഗത സെക്രട്ടറിയേയും കമ്മീഷണറേയും അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്. കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിനനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് അനുവദിച്ച ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

Top