വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നീ മെസേജിങ്ങ് സര്‍വീസുകളോട് മത്സരിക്കുകയെന്ന ലക്ഷ്യമിട്ട് ഗൂഗിള്‍ ഹാങ്ഔട്ട് സ്വന്തം വെബ്സൈറ്റ് അവതരിപ്പിച്ചു. സര്‍വീസ് ആക്സസ് ചെയ്യാനുള്ള മറ്റൊരു വഴിയാണ് വെബ്സൈറ്റ് അവതരിപ്പിച്ചതിലൂടെ ഗൂഗിള്‍ യൂസര്‍മാര്‍ക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുന്നത്.
ടെക്സ്റ്റ് മെസേജിങ്ങിന് പുറമെ വീഡിയോ,ഫോണ്‍ കോളിങ്ങ് ഫീച്ചറും വെബ്സൈറ്റിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
hangouts.google.com എന്ന സൈറ്റില്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്ത് യൂസര്‍മാര്‍ക്ക് ഇനിമുതല്‍ ചാറ്റ് ചെയ്യാം.