ന്യൂഡല്‍ഹി: സ്വര്‍ണ കടപ്പത്ര നിക്ഷേപ പദ്ധതിക്കും ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.
സ്വര്‍ണ ബോണ്ട് പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 500 ഗ്രാമിന് തുല്യമായ ബോണ്ടുകളില്‍ നിക്ഷേപിക്കാം. സര്‍ക്കാരിനുവേണ്ടി ആര്‍ബിഐ ആണ് ബോണ്ട് പുറത്തിറക്കുക.
കാലാകാലങ്ങളില്‍ പലിശ സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. അതിനുപുറമേ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ബോണ്ട് വിറ്റ് പണമാക്കുകയും ചെയ്യാം.
രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി 300 ടണ്‍ സ്വര്‍ണത്തിന്റെ വാങ്ങലാണ് നടക്കുന്നത്. ഇതിന്റെ ഒരു ഭാഗമെങ്കിലും ഡിമാറ്റ് ഗോള്‍ഡ് ബോണ്ടായും മറ്റും വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്വര്‍ണ വരുമാന പദ്ധതി
രാജ്യത്തെ വീടുകളിലും മറ്റും നിക്ഷേപമായുള്ള സ്വര്‍ണം വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം. കയ്യിലുള്ള സ്വര്‍ണം നിക്ഷേപിച്ച് നിശ്ചിത വരുമാനം നേടാന്‍ പദ്ധതിയിലൂടെ കഴിയും.
ചുരുങ്ങിയത് 30 ഗ്രാമെങ്കിലും നിക്ഷേപിക്കണം. ആഭരണമോ, സ്വര്‍ണക്കട്ടിയോ നിക്ഷേപത്തിന് പരിഗണിക്കും. സ്വര്‍ണത്തിന്റെ വില ഉയരുമ്പോഴുള്ള മൂല്യവര്‍ധനയ്ക്ക് പുറമേ നിശ്ചിത നിരക്കിലുള്ള പലിശയും പദ്ധതി പ്രകാരം ലഭിക്കും.
പലിശ നിരക്ക് ബാങ്കുകള്‍ നിശ്ചയിക്കും. നിലവിലുള്ള സ്വര്‍ണനിക്ഷേപ പദ്ധതി, സ്വര്‍ണവായ്പാ പദ്ധതി എന്നിവയ്ക്ക് പകരമാണിത്.
ഗോള്‍ഡ് ബോണ്ട് സ്‌കീം
ജനങ്ങളുടെ സ്വര്‍ണഭ്രമം കുറയ്ക്കാന്‍ പൊന്ന് വാങ്ങുന്നതിന് പകരം അതിന് തുല്യമായ മൂലധനനേട്ടം നല്‍കുന്ന കടപ്പത്ര നിക്ഷേപ പദ്ധതിയാണിത്. 5, 10, 50, 100 ഗ്രാമുകളായിട്ടായിരിക്കും സ്വര്‍ണ ബോണ്ട് പുറത്തിറക്കുക.
നിശ്ചിത ഗ്രാമിന് തുല്യമായ തുകയാണ് ബോണ്ട് വാങ്ങാന്‍ നല്‍കേണ്ടിവരിക. അഞ്ചുമുതല്‍ ഏഴുവര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി ഇത്രയും ഉള്ളതുകൊണ്ട് സ്വര്‍ണ വിലയിലെ താത്കാലിക അസ്ഥിരത നിക്ഷേപകരെ ബാധിക്കില്ല.
വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 500 ഗ്രാം ബോണ്ടില്‍ നിക്ഷേപിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റില് വ്യക്തമാക്കി. ചെറുകിട വ്യാപാരികള്‍ക്കും മറ്റും പല തവണകളായി വാങ്ങാവുന്ന തരത്തിലായിരിക്കും സ്വര്‍ണ ബോണ്ട് ഇറക്കുക.
ബോണ്ടിറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുക പബ്ലിക് ഡെറ്റ് മാനേജ്‌മെന്റ് ഏജന്‍സിയായ റിസര്‍വ് ബാങ്കായിരിക്കും.