കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. പവന് 19,840 രൂപയാണ് വില. ഗ്രാമിന് 2,480 രൂപ.
കഴിഞ്ഞ ദിവസമാണ് പവന്‍വില 19,600 രൂപയില്‍ നിന്ന് 400 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയത്. പിന്നീട് മൂന്നു ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഔണ്‍സിന് 3.60 ഡോളര്‍ കൂടി 1,186.60 ഡോളറിലെത്തി.