സ്വര്‍ണ വിലയില്‍ പവന് 400 രൂപയുടെ വര്‍ധന

കൊച്ചി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപ വര്‍ധിച്ച് 20640 രൂപയിലെത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2580 രൂപയായി.

ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 20,240 രൂപയിലെത്തിയിരുന്നു. ബുധനാഴ്ചയും പവന് 120 രൂപയുടെ ഇടിവുണ്ടായി.

വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Top