കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന് വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു.
അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ആഗോള വിപണയിലിലെ വിലക്കുറവാണ് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 01.70 ഡോളര്‍ താഴ്ന്ന് 1,143.70 ഡോളറിലെത്തി.