സ്വർണ വില കുത്തനെ ഉയർന്നു ; പവന് വീണ്ടും 20,000 രൂപയ്ക്കു മുകളിലെത്തി

gold

കൊച്ചി: സ്വർണ വില പവന് വീണ്ടും 20,000 രൂപയ്ക്കു മുകളിലെത്തി. ഇന്നലെ മാത്രം രണ്ടു തവണയായി 280 രൂപ കൂടിയാണ് 20,080 രൂപയായത്.

ഗ്രാമിന് 2510 രൂപ. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനു ശേഷം സ്വർണ വില കുത്തനെ ഉയർന്നു. വ്യാഴാഴ്ച ഔൺസിന് (31.1 ഗ്രാം) 1156.3 ഡോളറായതിനു ശേഷം ഇന്നലെ അൽപം കുറഞ്ഞ് 1147.4 ഡോളറിലെത്തി.

അമേരിക്ക ഈ വർഷംതന്നെ പലിശനിരക്ക് ഉയർത്തുമെന്ന പ്രഖ്യാപനം ഡോളറിനെ ശക്തമാക്കിയതാണ് സ്വർണത്തിന്റെ വിലയിടിവിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞു നിൽക്കുന്നത്, പവന്റെ വില ഉയർത്തി.

Top