സ്പെയിനില്‍ ഗൂഗിളിന്റെ സേവനം നിര്‍ത്തലാക്കി. ഗൂഗിള്‍ ന്യൂസില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. സ്പെയിനിലെ പ്രസാദകരെ ചെവ്വാഴ്ച ഗൂഗിള്‍ ഒഴിവാക്കി. ഡിസംബര്‍ പത്തിന് ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു
സ്പെയിനിലെ പുതിയ നിയമപ്രകാരം സ്പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ജനുവരി മുതല്‍ പണം നല്‍കണമെന്ന് സ്പെയിന് സര്‍ക്കാര്‍ ഗൂഗിളിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി.