സൗജന്യ പ്രമോഷണല്‍ പോസ്റ്റുകളും പരസ്യങ്ങളും ഫെയ്‌സ്ബുക്ക് കുറയ്ക്കുന്നു

സൗജന്യമായി പ്രസിദ്ധീകരിക്കുന്ന പ്രമോഷണല്‍ പോസ്റ്റുകളുടേയും പരസ്യങ്ങളുടേയും എണ്ണം കുറയ്ക്കാന്‍ ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിലെ പ്രമോഷണല്‍ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരിയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ കമ്പനികളെയായിരിക്കും. ഇന്ത്യയിലെ കമ്പനികള്‍ പരസ്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ഫെയ്‌സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ കമ്പനികളുടെ സൈറ്റുകളിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നതും ഫെയ്‌സ്ബുക്ക് വഴിയാണ്.

കമ്പനികള്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജുകള്‍ നിര്‍മിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാല്‍ അവ പണം നല്‍കാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇനി പണം നല്‍കിയാല്‍ മാത്രമേ കമ്പനികള്‍ക്ക് തങ്ങളുടെ പ്രമോഷണല്‍ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ.

Top