സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ലണ്ടന്‍: രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ഇസ്താംബുളില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ ഏകപക്ഷീയമായ നാലു ഗോളുകക്കു തകര്‍ത്താണ് ബ്രസീല്‍ വിജയം നേടിയത്. 20, 60 മിനിറ്റുകളില്‍ നെയ്മര്‍ നേടിയ ഇരട്ട ഗോളിനെ കരുത്തിലാണ് ബ്രസീല്‍ ജയിച്ചത്. 44-ാം മിനിറ്റില്‍ വില്യനാണ് മറ്റൊരു ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്.

ലണ്ടനില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചു വരവ്. അര്‍ജന്റീനക്കായി ലയണല്‍ മെസി, അന്‍സാല്‍ദി എന്നിവര്‍ ഗോള്‍ നേടി.

Top