തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഹനീഫ വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ഹനീഫയുടെ കുടുംബം. കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഗോപപ്രതാപനെതിരെ തെളിവുകള്‍ നല്‍കിയിട്ടും പ്രതി ചേര്‍ത്തില്ല. പണത്തിന്റെ സ്വാധീനം കൊണ്ടാണ് ഗോപപ്രതാപനെ പ്രതിചേര്‍ക്കാത്തത്. കോലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. നീതിക്കായുളള നിയമ പോരാട്ടം തുടരുമെന്ന് ഹനീഫയുടെ സഹോദരന്‍ വ്യക്തമാക്കി.
ഗോപപ്രതാപനെതിരെ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.