ഹിസാര്‍: ഹരിയാനയില്‍ നിര്‍മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി തല്ലിത്തകര്‍ത്തു. സ്ഥലം ഭവന നിര്‍മാണത്തിനു ഉപയോഗിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഒരു കൂട്ടം ആളുകള്‍ പള്ളി തകര്‍ത്തത്.
പള്ളി പണിയാന്‍ ഉദ്ദേശിച്ചുള്ള ഈ സ്ഥലം വീടുകള്‍ നിര്മിക്കാനായിട്ടുള്ളതാണെന്ന് ഒരു സര്‍പഞ്ച് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പള്ളിയുടെ പണി വീണ്ടും തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഇത് അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തിന് അവകാശം സ്ഥാപിക്കുന്നതിനായി ഇവര്‍ ഹനുമാന് വിഗ്രഹവും കാവിക്കൊടിയും സ്ഥാപിച്ചു.
സംഭവത്തില്‍ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരാധനാലയം തകര്‍ത്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതനായി ഈ മേഖലയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി ഡല്‍ഹിയിലും മംഗളൂരുവിലും നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ ക്രിസ്ത്യാനികള്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.