ബോളിവുഡിലെ ക്യൂട്ടെസ്റ്റ് സുന്ദരിയാണ് അലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോനി റസ്ദാന്റെയും മകള്‍ ബോളിവുഡിലെ താരറാണിപ്പട്ടത്തിലേക്കുളള സഞ്ചാരത്തിലാണ്. കരണ്‍ ജോഹര്‍ നിര്‍മിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് അലിയ സിനിമയിലേക്കെത്തിയത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു ഈ സുന്ദരി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൈവേയിലൂടെ മികച്ച നടിയെന്ന പേരും അലിയ നേടിയെടുത്തു. ടു സ്റ്റേറ്റ്‌സ് കൂടി ഹിറ്റായതോടെ അലിയ ബോളിവുഡ് നടിമാരില്‍ മുന്‍ നിരയിലെത്തി. ഇപ്പോള്‍ തന്റെ മനസ് തുറന്നിരിക്കുകയാണ് അലിയ. ബോളിവുഡിലെ നടന്‍മാരെല്ലാം അലിയ മികച്ച നടിയാണെന്നു പറയുന്നു. എന്നാല്‍ അലിയ്ക്ക് പ്രിയം ഹൃത്വിക് റോഷനോടാണത്രേ.റണ്‍ബീര്‍ കപൂറിനോടാണ് അലിയ ഇക്കാര്യം പറഞ്ഞത്. ഹൃത്വിക്കിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കണ്ണും പൂട്ടി സ്വീകരിക്കുമെന്നും അലിയ പറയുന്നു.