ഹോക്കിയില്‍ ഇന്ത്യ 2-0ന് സ്‌പെയിനെ തോല്‍പ്പിച്ചു

ഡെല്‍ വാലസ്: സ്‌പെയിനെതിരായ ഹോക്കി പരമ്പരയില്‍ ഇന്ത്യ തിരിച്ചടിച്ചു. ആദ്യ മല്‍സരം തോറ്റ ഇന്ത്യ, രണ്ടാം മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ജയിച്ചു. പരമ്പരയില്‍ ഇപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ഇതോടെ മൂന്നാമത്തെ മല്‍സരം നിര്‍ണായകമായി.

മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ അര്‍ഹിച്ച വിജയമാണ് സ്‌പെയിനെതിരെ നേടിയത്. ആകാശ്ദീപ് സിങാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ രമണ്‍ദീപ് സിങിന്റെ പാസ് ലക്ഷ്യത്തിലെത്തിച്ച ആകാശ്ദീപ്, മുപ്പത്തിമൂന്നാം മിനിട്ടില്‍ രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു.

ലോക റാങ്കിങില്‍ എട്ടാമതുള്ള ടീം ഇന്ത്യ മെച്ചപ്പെട്ട പ്രകടനമാണ് സ്‌പെയിനെതിരെ കാഴ്ചവെച്ചത്. സര്‍ദാര്‍സിങ് നയിക്കുന്ന ഇന്ത്യ മല്‍സരത്തില്‍ ഉടനീളം മികച്ച ഒത്തിണക്കം പ്രകടമാക്കിയിരുന്നു.

നേരത്തെ ഫ്രാന്‍സിനെതിരായ പരമ്പര 2-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ഇപ്പോള്‍ സ്‌പെയിനെതിരായ പരമ്പരയില്‍ കളിക്കുന്നത്. യൂറോപ്യന്‍ പര്യടനത്തില്‍ ഇതുവരെ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Top