ഹോണ്ട ആക്ടീവയുടെ പരിഷ്‌കരിച്ച പതിപ്പ് ‘ഹോണ്ട ആക്ടീവ 3ജി’

ഹോണ്ടയുടെ ജനപ്രിയ ഗിയര്‍ലെസ് മോഡലായ ആക്ടീവയുടെ പരിഷ്‌കരിച്ച പതിപ്പ് ‘ഹോണ്ട ആക്ടീവ 3ജി’പുറത്തിറക്കി. 2001ല്‍ മാര്‍ക്കറ്റിലെത്തിയതുനുശേഷം ഒരു തരംഗമായി മാറിയ ഹോണ്ട ആക്ടീവയുടെ മൂന്നാം തലമുറയാണ് 3ജി.

പുതുക്കിയ സൈഡ് പാനല്‍, പുതിയ ടൈല്‍ ലൈറ്റും ഹെഡ്‌ലാംപും, ത്രീ ഡൈമന്‍ഷനല്‍ ഹോണ്ട എബ്ലം എന്നിവയാണ് പ്രധാന സവിശേഷതകള്‍. എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ല. 109 സിസി എയര്‍കൂള്‍ഡ്. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍തന്നെ.

ടിവിഎസ് ജൂപ്പിറ്റര്‍, യമഹ ആല്‍ഫ, മഹീന്ദ്ര ഗെസ്റ്റോ തുടങ്ങിയ നിരവധി എതിരാളികാളാണ് സ്‌കൂട്ടര്‍ സെഗ്മെന്റിലുള്ളത്. 48,852 രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില.

Top